കൊറോണ ബാധിതനായ ഇറ്റലി പൗരന്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍ക്ക് കൊറോണയില്ല

തിരുവനന്തപുരം: വര്‍ക്കലയില്‍ കൊറോണ വൈറസ് ബാധിതനായ ഇറ്റാലിയന്‍ സ്വദേശിയുടെ ഗൈഡിനും ഇയാള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവര്‍ക്കും കൊവിഡില്ലെന്ന് സ്ഥിരീകരണം. ഇയാളുമായി നേരിട്ട് ഇടപഴകിയ 17 പേരുടെ സ്രവങ്ങളുടെ ഫലം നെഗറ്റീവാണ്. 30 സാമ്പിളുകളാണ് അയച്ചിരുന്നത്.

ഇറ്റാലിയന്‍ സ്വദേശി നേരിട്ട് ഇടപഴകിയ 100ല്‍ അധികം പേരാണ് വര്‍ക്കലയില്‍ നിരീക്ഷണത്തിലുള്ളത്. ഇറ്റാലിയന്‍ പൗരനുമായി സമ്പര്‍ക്കമുണ്ടായിരുന്ന കൂടുതല്‍ പേരെ കണ്ടെത്താനൂള്ള തീവ്രശ്രമം തുടരുകയാണ്. അതേസമയം കൊല്ലത്ത് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന എട്ടുപേരുടെ ഫലവും നെഗറ്റീവാണ്. ഇതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ആറായി ചുരുങ്ങി. ജില്ലയിലെ കോളേജുകളില്‍ ഇന്റേണല്‍ അസസ്‌മെന്റ് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

Top