കൊറോണ ബാധിച്ചിരുന്ന ഇറ്റലി സ്വദേശി ജയ്പൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ജയ്പൂര്‍: കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുകയും അസുഖം ഭേദപ്പെടുകയും ചെയ്ത ഇറ്റാലിയന്‍ പൗരന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ജയ്പൂരിലാണ് 69കാരനായ വിനോദ സഞ്ചാരി മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ മരണം സംഭവിക്കുകയും ചെയ്തു.

ഇദ്ദേഹത്തിന് ഹൃദയ ശ്വാസകോശ സംബന്ധമായ അസുഖമുള്ളയാളാണെന്ന് ജയ്പൂരിലെ എസ്എംഎസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സുധീര്‍ ഭാന്ദ്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് രോഗി ആവശ്യപ്പെട്ടതോടെ അദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Top