തെരഞ്ഞെടുപ്പിൽ അനിശ്ചിതാവസ്ഥ: ഇറ്റലിയിൽ തൂക്ക് പാർലമെന്‍റിന് സാധ്യത

റോം: ഇറ്റാലിയൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അനിശ്ചിതാവസ്ഥ, തൂക്കു പാർലമെന്‍റിന് സാധ്യത. പകുതിയിലധികം വോട്ടെണ്ണിയപ്പോൾ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിൽ സർക്കാർ രൂപവത്കരണം ആശയക്കുഴപ്പത്തിലാണ്. മുന്നണിയുണ്ടാക്കാനുള്ള ചർച്ചകൾ ആഴ്ചകളോ മാസങ്ങളോ നീണ്ടു പോയേക്കാം.

പരന്പരാഗത, മുഖ്യധാരാ പാർട്ടികളെ പിന്നിലാക്കി കുടിയേറ്റവിരുദ്ധ തീവ്ര വലതുപക്ഷ പാർട്ടികൾ മുന്നിലെത്തി. തീവ്ര വലതുപക്ഷ കക്ഷിയായ നോർത്തേൺ ലീഗിന്‍റെ നേതാവ് മത്തെയോ സൽവീനിയും ഫൈവ് സ്റ്റാർ മൂവ്മെന്‍റ് നേതാവ് ലൂയിജി ഡി മായോയും സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

മറ്റു കക്ഷികളുമായി ചേർന്നു മുന്നണിയുണ്ടാക്കില്ലെന്നു നേരത്തേ പറഞ്ഞിരുന്ന ഫൈവ് സ്റ്റാർ തെരഞ്ഞെടുപ്പുഫലം വന്നു തുടങ്ങിയതിനെത്തുടർന്നു നിലപാടു മാറ്റി. ചർച്ചയ്ക്കു തയാറാണെന്ന് അവർ വ്യക്തമാക്കി.

Top