പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാങ്കോ സെഫറെല്ലി അന്തരിച്ചു

ഫ്‌ലോറന്‍സ്: പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാങ്കോ സെഫറെല്ലി (96) അന്തരിച്ചു. ഷേക്‌സ്പിയര്‍ നാടകങ്ങളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളിലൂടെയും സംഗീത നൃത്തശില്‍പമായ ഓപെറകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംവിധായകനായിരുന്നു സെഫറെല്ലി.

1967-ല്‍ സംവിധാനം ചെയ്ത ‘ദ ടൈമിംഗ് ഓഫ് ദ ഷ്രൂ’ ആണ് ആദ്യ ചിത്രം. മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം 1970ല്‍ ബീഥോവന്റെ 200ാം ജന്മശതാബ്ദി വേളയില്‍ മിസ്സ സോളെംമ്‌നിസ് എന്ന നൃത്തശില്‍പവും ഒരുക്കിയിരുന്നു.

വലതുപക്ഷ ചിന്താഗതിയുള്ള ഫോര്‍സാ ഇറ്റാലിയ പാര്‍ട്ടിയുടെ പ്രതിനിധിയായ സെഫിറെല്ലി രണ്ടു തവണ ഇറ്റാലിയന്‍ സെനറ്റില്‍ അംഗവുമായിരുന്നു.

Top