2018ലെ പോലെ ആവില്ല! വ്യാജപ്രചാരണങ്ങളിൽ കേസെടുക്കുമെന്ന് റവന്യൂ മന്ത്രി

ണക്കെട്ടുകൾ തുറന്നാൽ ഉടൻ പ്രളയമുണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നിയമപ്രകാരം മാത്രമാകും ഡാമുകൾ തുറക്കുക. ഒറ്റയടിക്ക് അല്ല ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്നത്. ഘട്ടം ഘട്ടമായാണ് ഇത് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസം നൽകുന്നുണ്ട്. 2018ലെ അനുഭവം ഇനി ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രവചനം അനുസരിച്ച് വടക്കൻ കേരളം ഇന്ന് ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ കണ്ടുവരുന്ന വ്യാജപ്രചാരണങ്ങളിൽ കേസെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Top