ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി-20ക്ക് കാര്യവട്ടം വേദിയാകും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആവേശം. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ ഒരു മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഇതിനായി മൈതാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ മത്സരം മലപ്പുറം മഞ്ചേരിയില്‍ നടത്തും. അണ്ടര്‍ 16 ഫുട്‌ബോള്‍ ക്യാമ്പ് കേരളത്തില്‍ സംഘടിപ്പിക്കും. പ്രധാന മൈതാനങ്ങള്‍ കായിക ആവശ്യങ്ങള്‍ക്ക് മാത്രമേ നല്‍കൂവെന്നും മന്ത്രി വ്യക്തമാക്കി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പൊതുപരിപാടികള്‍ക്ക് വിട്ടുനല്‍കിയത് നേരത്തേ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Top