ഗ്ലിംപ്‌സില്‍ കണ്ട ലുക്കായിരുന്നു അത്; ലിയോയിലെ വിജയുടെ ലുക്കിനെക്കുറിച്ച് പ്രവീണ്‍ രാജ

ലിയോയില്‍ വിജയ് പുത്തന്‍ സ്റ്റൈല്‍ ലുക്കിലാണ് എത്തുന്നത്. കോസ്റ്റ്യൂം ഡിസൈനറായ പ്രവീണ്‍ രാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചിത്രത്തിനായി വിജയുടെലുക്ക് ഒരുക്കിയത്. ലിയോയുടെ സെറ്റിലെ വിജയ്‌യുടെ ലുക്കിനെ കുറിച്ചും പ്രവീണ്‍ രാജ മനസ് തുറക്കുകയാണ് ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍. സിനിമയുടെ റിലീസ് അടുക്കാറാവുമ്പോള്‍ ആ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

തന്റെ സിനിമകളില്‍ എന്താണ് വേണ്ടതെന്ന് കൃത്യമായി പറയുന്ന ആളാണ് ലോകേഷ് കനകരാജ്. അതുകൊണ്ടു തന്നെ നേരത്തെ ഒരു വ്യക്തത കിട്ടും എന്ന് പ്രവീണ്‍ രാജ അഭിപ്രായപ്പെടുന്നു. മാത്രവുമല്ല നമ്മുടെ മനസ്സില്‍ ഉള്ളത് പറയുമ്പോള്‍ അതില്‍ ഏതൊക്കെ യോജിക്കും എന്നതില്‍ വ്യക്തത വരുത്താനും അദ്ദേഹത്തിന് സാധിക്കും. ലുക്ക് ടെസ്റ്റ് നടത്തുന്ന ഘട്ടത്തില്‍ താരത്തിന് ഏതൊക്കെ കോസ്റ്റ്യൂമാണ് വേണ്ടത് എന്നതില്‍ അദ്ദേഹത്തിന്റെ അഭിപ്രായവും പങ്കുവയ്ക്കാറുണ്ട്. അതിനുശേഷമാണ് നിറങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറായ പ്രവീണ്‍ രാജ വ്യക്തമാക്കുന്നു.

മിക്ക ഔട്ട്ഫിറ്റുകളും പരീക്ഷിച്ച ഒരു താരമായതിനാല്‍ അദ്ദേഹം ഒരു പ്രചോദനമാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ബദ്‌രി എന്ന ഹിറ്റ് ചിത്രത്തിലെ ചെക്ക് ഷര്‍ട്ടും അകത്ത് വെളുത്ത ടീ ഷര്‍ട്ടും ധരിച്ച ലുക്ക് ഭയങ്കര ഇഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അത് അദ്ദേഹത്തിന് പെര്‍ഫെക്റ്റാണ്. ലിയോയുടെ ലുക്ക് ടെസ്റ്റ് നടത്തിയ ശേഷം അദ്ദേഹത്തെ എങ്ങനെ അവതരിപ്പിക്കും എന്നതില്‍ ഞങ്ങള്‍ക്ക് വ്യക്തത ലഭിച്ചിരുന്നു. ഗ്ലിംപ്‌സില്‍ കണ്ട ലുക്കായിരുന്നു അത്. മൂന്ന് മാസത്തോളം മുടി വളര്‍ത്തിയതിനാല്‍ താരത്തിന്റെ രണ്ടാം ലുക്ക് വളരെ വ്യത്യസ്തമായതായിരുന്നുവെന്നും അദ്ദേഹം മുടി മുറിക്കുകയും ലുക്കില്‍ വളരെ സ്മാര്‍ട്ടായതും ആവേശമുണ്ടാക്കുന്ന ഒന്നായിരുന്നു എന്നും പറയുകയാണ് പ്രവീണ്‍ രാജ.

Top