അത്‌ലറ്റികോ മാഡ്രിഡ് ഡിഫന്‍ഡര്‍ ജോസ് ഹിമനസ് ക്ലബ്ബുമായുള്ള കരാര്‍ പുതുക്കി

jose-gimenez

മാഡ്രിഡ്: അത്‌ലറ്റികോ മാഡ്രിഡ് ഡിഫന്‍ഡര്‍ ജോസ് ഗിമനസ് ക്ലബ്ബുമായുള്ള കരാര്‍ പുതുക്കി. പുതിയ കരാര്‍ പ്രകാരം 2023 വരെ താരം മാഡ്രിഡില്‍ തുടരും. 2020 ജൂണില്‍ തീരുമായിരുന്ന കരാര്‍ 2023 വരെ താരം പുതുക്കുകയായിരുന്നു.

ഉറുഗ്വേ ദേശീയ താരം കൂടിയാണ് ഗിമനസ്. 2013 ല്‍ ഡനുബിയോയില്‍ നിന്ന് അത്‌ലറ്റികോയില്‍ എത്തിയ താരം ക്ലബ്ബിനായി ഇതുവരെ 136 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഉറുഗ്വേ താരം കൂടിയായ ഡിയഗോ ഗോഡിനുമായി ഗിമനസ് ഉണ്ടാക്കിയ പ്രതിരോധ പങ്കാളിത്തം സമീപകാല അത്‌ലറ്റികോ വിജയങ്ങളില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

Top