ഗവര്‍ണറുടെ വിലപേശലിന് സര്‍ക്കാര്‍ വഴങ്ങിയത് ശരിയായില്ല; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഗവര്‍ണറുടെ വിലപേശലിന് സര്‍ക്കാര്‍ വഴങ്ങിയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണറുടെ വിലപേശല്‍ നടപടിയും ഉചിതമല്ല. മുഖ്യമന്ത്രി ഗവര്‍ണറെ കാണാന്‍ പോയത് എന്തിനെന്ന് അദ്ദേഹത്തോട് ചോദിക്കണം. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

 

Top