ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍

caballero

മോസ്‌കോ: ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ കാബേയാരോ. ‘വാക്കുകള്‍ കൊണ്ട് മാപ്പ് പറയുന്നതിന് പകരം താന്‍ മികച്ച പ്രകടനത്തിലൂടെ ടീമിന് വിജയം സമ്മാനിച്ച് കൊണ്ട് മാപ്പ് പറയാനാണ് താന്‍ ശ്രമിക്കുന്നത്’ കാബേയാരോ പറഞ്ഞു.

ക്രോയേഷ്യക്കെതിരായ മത്സരത്തില്‍ കാബേയാരോ വരുത്തിയ പിഴവില്‍ നിന്നായിരുന്നു ക്രോയേഷ്യ ആദ്യ ഗോള്‍ നേടിയത്. ആദ്യ ഗോള്‍ വഴങ്ങിയതോടെ പൂര്‍ണ്ണമായും മത്സരം കൈവിട്ട അര്‍ജന്റീന മത്സരത്തില്‍ 30 തോറ്റിരുന്നു. ഇതിനു ശേഷമാണു താരം തന്റെ മോശം സമയത്തെ പറ്റി പ്രതികരണം നടത്തിയത്.

കഴിഞ്ഞ ദിവസം നൈജീരിയ ഐസ്ലാന്‍ഡിനെ തോല്‍പിച്ചതിനെ തുടര്‍ന്ന് അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത തെളിഞ്ഞിരുന്നു. അടുത്ത ചൊവ്വാഴ്ച നൈജീരിയക്കെതിരെയാണ് അര്‍ജന്റീനയുടെ അവസാന ഗ്രൂപ്പ് മത്സരം.

Top