ജനതാദള്‍ കേരള ഘടകം ദേവെഗൗഡ പക്ഷത്താണോ എന്ന് വ്യക്തമാക്കണം; സി.എം.ഇബ്രാഹിം

ബെംഗളൂരു: ജനതാദള്‍ (എസ്) കേരള ഘടകം പ്രസിഡന്റ് മാത്യു ടി.തോമസിനെതിരെ കര്‍ണാടക പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട സി.എം.ഇബ്രാഹിം. എന്‍ഡിഎയെ പിന്തുണയ്ക്കുന്ന ദേവെഗൗഡ പക്ഷത്താണോ മതനിരപേക്ഷതയ്‌ക്കൊപ്പമാണോ എന്ന കാര്യത്തില്‍ ജനതാദള്‍ (എസ്) കേരള ഘടകം പ്രസിഡന്റ് മാത്യു ടി.തോമസിന് ഉടന്‍ നിലപാട് വ്യക്തമാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയോടു കൈകോര്‍ക്കാനുള്ള ഗൗഡ പക്ഷത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്നു ബെംഗളൂരുവില്‍ ചേരുന്ന സമാന്തര ദേശീയ കൗണ്‍സിലില്‍ മാത്യു ടി.തോമസും മന്ത്രി കൃഷ്ണന്‍ കുട്ടിയും പങ്കെടുക്കുന്നില്ലെങ്കില്‍ അവര്‍ ഗൗഡയ്‌ക്കൊപ്പമാണെന്നു വ്യക്തമാകും. അങ്ങനെയെങ്കില്‍ ഇടതുമുന്നണിയില്‍ നിലനിര്‍ത്തേണ്ടതുണ്ടോയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമെടുക്കേണ്ടി വരുമെന്നും ഇബ്രാഹിം പറഞ്ഞു. ദളിലെ മതനിരപേക്ഷ പക്ഷം ‘ഇന്ത്യ’ മുന്നണിക്കൊപ്പം നിലയുറപ്പിക്കും.

Top