ട്രാഫിക് പോലീസുമായുണ്ടായ തര്‍ക്കത്തിനിടെ ഐടി ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നോയിഡ: ട്രാഫിക് പോലീസുമായുണ്ടായ തര്‍ക്കത്തിനിടെ ഐടി ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഗാസിയാബാദിലാണ് സംഭവം. സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന 35-കാരനാണ് മരിച്ചത്.

പോലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റവും സമ്മര്‍ദവുമാണ് ഹൃദയാഘാതത്തിന് കാരണമായതെന്നും മരിച്ചയാളുടെ പിതാവ് ആരോപിച്ചു. ഞങ്ങള്‍ ഒരുമിച്ച് യാത്രചെയ്യുന്നതിനിടെയാണ് വാഹനപരിശോധനയുടെ പേരില്‍ പോലീസ് വാഹനം തടഞ്ഞതെന്നും പിന്നീട് മോശമായി പെരുമാറുകയായിരുന്നെന്നും പിതാവ് കുറ്റപ്പെടുത്തി. വാഹനപരിശോധന നടത്തുന്നത് നല്ലകാര്യമാണ്. എന്നാല്‍, അതില്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്. എന്ത് നിയമലംഘനത്തിന്റെ പേരിലായാലും പോലീസുകാര്‍ മാന്യമായി പെരുമാറണം. എന്നാല്‍, പ്രായമായ രണ്ടുപേര്‍ കാറില്‍ ഇരുക്കുന്നത് പോലും പരിഗണിക്കാതെയാണ് ആ പോലീസ് ഉദ്യോഗസ്ഥന്‍ പെരുമാറിയതെന്നും പിതാവ് ആരോപിച്ചു.

അതേസമയം ഈ സംഭവം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നാണ് പോലീസ് മേധാവികളുടെ പ്രതികരണം. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top