ഐടി നിയമം: സമൂഹമാധ്യമങ്ങള്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഐടി നിയമം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും വിവിധ വാര്‍ത്താ സൈറ്റുകള്‍ക്കും ബാധകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പുതിയ ഐടി നിയമം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് 15 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്‌ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ ന്യൂസ് ഓര്‍ഗനൈസേഷനുകള്‍, സാമൂഹ മാധ്യമങ്ങള്‍, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവന്നിരിക്കുന്നത്. ബുധനാഴ്ചയാണ് ഐടി നിയമം നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ഫെബ്രുവരി 25നാണ് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളോട് റിപ്പോര്‍ട്ട് ഉടന്‍ തന്നെ നല്‍കണമെന്ന് കേന്ദ്രം നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Top