ജനാധിപത്യത്തിന്റെ വിജയമെന്ന് യെദ്യൂരപ്പ; കുമാര സ്വാമി സര്‍ക്കാരിന്റെ പതനം ആഘോഷിച്ച് ബിജെപി

YEDHURAPPA

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ കാലിടറി കര്‍ണാടക സര്‍ക്കാര്‍ നിലംപതിച്ചതിനെ ജനാധിപത്യത്തിന്റെ വിജയമെന്ന് വിശേഷിപ്പിച്ച് ബി ജെ പി നേതാവ് ബി എസ് യെദ്യൂരപ്പ.


കുമാരസ്വാമി സര്‍ക്കാരിനെ കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു. വികസനത്തിന്റെ ഒരു പുതിയ കാലഘട്ടം ആരംഭിക്കാന്‍ പോകുന്നെന്ന ഉറപ്പ് കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നാണ് കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. വൈകുന്നേരം ഏഴ് മണിയോടെ ഡിവിഷന്‍ വോട്ടിംഗിലൂടെയാണ് വിശ്വാസ വോട്ടെടുപ്പിന്റെ നടപടികള്‍ നടന്നത്. ഭരണപക്ഷത്ത് 99 എം.എല്‍.എമാര്‍ മാത്രമാണ് ഹാജരായത്. അതേസമയം പ്രതിപക്ഷ നിരയില്‍ 105 എം.എല്‍.എമാരുണ്ടായിരുന്നു. പാര്‍ട്ടി വിപ്പും അയോഗ്യതാ ഭീഷണിയും തള്ളി വിമത എം.എല്‍.എമാര്‍ സഭയില്‍ ഹാജരായില്ല.

Top