തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണമാണോ എന്ന് സംശയിക്കും, സംഭവം അതീവ ഗൗരവം; മുഖ്യമന്ത്രി

മലപ്പുറം: കൊല്ലം ഓയൂരില്‍ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തട്ടിക്കൊണ്ടുപോകല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് സംശയിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി.

നവകേരള സദസ് യാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. ഇന്നലെയും ഇന്നുമായി തുടര്‍ച്ചയായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആസൂത്രിതമായ പ്രവര്‍ത്തനമായതിനാല്‍ പെട്ടെന്നുള്ള ഫലം കാണാന്‍ കഴിഞ്ഞിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സംഭവത്തിന്റെ പുറകില്‍ തന്നെ ഉണ്ട്. വ്യത്യസ്ത സംഘങ്ങളെ രൂപീകരിച്ച് കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി എന്നും മുഖ്യമന്ത്രി പറഞ്ഞു.

Top