വാട്സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ജനപ്രിയ സന്ദേശ ആപ്പ് വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഗ്രൂപ്പ് കോളിങ് മികച്ചതാക്കാനുള്ള ശ്രമമാണ് ഇതിൽ എടുത്ത് പറയേണ്ടത്. ഇതിന്റെ ഭാഗമായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വോയ്സ് കോളുകളിൽ ഒരേസമയം 32 പേരെ വരെ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ട്.

9ടു5മാക് റിപ്പോർട്ട് അനുസരിച്ച് ആപ്പിന്റെ 22.8.80 പതിപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഒരേസമയം 32 പേരുമായി ഗ്രൂപ്പ് വോയ്സ് കോളുകൾ ചെയ്യാനാകുമെന്നാണ്. ഈ അപ്‌ഡേറ്റിൽ സോഷ്യൽ ഓഡിയോ ലേഔട്ട്, സ്പീക്കർ ഹൈലൈറ്റ് എന്നിവയുടെ പരിഷ്‌കരിച്ച ഇന്റർഫേസിന്റെ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

പുതിയ പതിപ്പിൽ വോയ്സ് മെസേജ് ബബിളുകൾക്കും കോൺടാ്ര്രകുകൾക്കും ഗ്രൂപ്പുകൾക്കുമുള്ള ഇൻഫോ സ്‌ക്രീനുകളിടെ പരിഷ്‌കരിച്ച ഡിസൈനിലാണ് എത്തുന്നത്. മറ്റുചില ഭാഗങ്ങളിലും ഡിസൈനിൽ പുതുമയുണ്ട്. റിപ്ലേകളിൽ ഇമോജി നൽകാൻ സാധിക്കുന്നത്, ഉപയോക്താക്കൾക്ക് വലിപ്പമേറിയ ഫയലുകൾ അയക്കാൻ സാധിക്കുന്നത്, കമ്മ്യൂണിറ്റി ഫങ്ഷൻ എന്നിവ പോലുള്ള നിരവധി പുതിയ സവിശേഷതകൾ വാട്ട്സ്ആപ്പിൽ ഉടൻ എത്തും.

Top