ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനെന്ന് റിപ്പോർട്ട്

ലയാളി താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്. ദക്ഷിണാനാഫ്രിക്കക്കെതിരെ രണ്ടാം നിര താരങ്ങളാണ് കളിക്കുക. ശിഖർ ധവാൻ ആവും ക്യാപ്റ്റൻ. ടീമിലെ മറ്റ് താരങ്ങളിൽ ക്യാപ്റ്റൻസി പരിചയവും സീനിയോറിറ്റിയും കൂടുതലുള്ളത് സഞ്ജുവിനായതിനാൽ സഞ്ജു വൈസ് ക്യാപ്റ്റനാവുമെന്ന് ഇൻസൈഡ് സ്പോർട്ട് ആണ് റിപ്പോർട്ട് ചെയ്തത്.

ന്യൂസീലൻഡ് എയ്ക്കെതിരെ ഇന്ത്യ എ ടീമിനെ നയിച്ചത് സഞ്ജു ആയിരുന്നു. പരമ്പരയിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ പരമ്പര നേടുകയും ചെയ്തു. ഇതും സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനത്തിനു ശക്തി പകർന്നിട്ടുണ്ടെന്നാണ് സൂചന. ഇന്ന് നടക്കുന്ന ഇന്ത്യ എ – ന്യൂസീലൻഡ് എ മത്സരത്തിനു ശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ടീം പ്രഖ്യാപിക്കും.

 

Top