ലോകത്തുള്ള കാറുകളിൽ 39 ശതമാനവും വെള്ള നിറമെന്ന് റിപ്പോർട്ട്

കാർ ഉടമകളുടെ ഇഷ്ട നിറമാണു വെള്ള. ലോകത്തുള്ള മൊത്തം കാറുകളിൽ 39 ശതമാനത്തോളം വെള്ള നിറത്തിലുള്ളയാണെണെന്നു കണക്കൂകൂട്ടി പറയുന്നതു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ആണ്.എന്നാൽ വെള്ളയ്ക്കുള്ള ഈ ആധിപത്യത്തിൽ മാറ്റം വരുന്നതിന്റെ സൂചനകൾ ദൃശ്യമായി തുടങ്ങിയെന്നും നിസ്സാന്റെ
ഗ്ലോബൽ കളർ ഡിസൈനർ യുങ് ഉൻ ലീ വെളിപ്പെടുത്തുന്നു

2021ലും തായ്‌ലൻഡിലും സമീപ രാജ്യങ്ങളിലും വെള്ളയും ഗ്രേയും കറുപ്പും പോലുള്ള മോണോടോൺ നിറങ്ങളാണു ജനപ്രീതിയിൽ മുന്നിലെന്ന് അവർ സ്ഥിരീകരിക്കുന്നു.എവിടെ ചെന്നാലും ഓരോ ദിവസവും ഉടമയുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കാൻ കാറിനാവുമെന്ന് ഉൻ ലീ വിശദീകരിക്കുന്നു.

സൺലൈറ്റ് യെലോ, നൈറ്റ് ബ്ലൂ നിറങ്ങളിലും നിസ്സാൻ ‘കിക്സ് ഇ പവർ’ വിപണിയിലുണ്ട്. ഇതിൽ ആദ്യ നിറം സൂര്യനു സമാനമായ തിളക്കവും വൈവിധ്യമാർന്ന ഊർജവുമാണു പ്രദാനം ചെയ്യുന്നതെന്ന് ഉൻ ലീ അവകാശപ്പെടുന്നു.

Top