മൊബൈല്‍ റീചാര്‍ജ് പ്ലാനുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ അവരുടെ റീചാര്‍ജ് പ്ലാനുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മാസം മുതല്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും. 49 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ടെല്‍ എന്‍ട്രി ലെവല്‍ പ്രതിമാസ പ്രീപെയ്ഡ് പ്ലാന്‍ ഇതിനകം തന്നെ റദ്ദാക്കി.

അടിസ്ഥാന ലെവല്‍ പ്ലാന്‍ ഇപ്പോള്‍ 79 രൂപയിലാണ് തുടങ്ങുന്നത്. കഴിഞ്ഞയാഴ്ച, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കും കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കുമായുള്ള എന്‍ട്രി ലെവല്‍ പ്ലാനിന്റെ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. കുറഞ്ഞ കോര്‍പ്പറേറ്റ് പ്ലാനുകളിലെ നിരക്കുകള്‍ 30 ശതമാനമാണ് എയര്‍ടെല്‍ വര്‍ദ്ധിപ്പിച്ചത്.

അടിസ്ഥാന പ്രീപെയ്ഡ് പ്ലാനുകള്‍ മാറ്റാന്‍ വോഡഫോണ്‍ ഐഡിയയും പദ്ധതിയിടുന്നുണ്ടെന്ന് വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഏതാനും സര്‍ക്കിളുകളിലെ അടിസ്ഥാന ലെവല്‍ റീചാര്‍ജ് വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും വില 49 രൂപ പ്ലാന്‍ 14 ദിവസത്തേക്ക് കുറച്ചിട്ടുണ്ട്, മുമ്പത്തെ 28 ദിവസത്തിനു പകരമാണിത്.

വി ഉപഭോക്താക്കള്‍ ഇപ്പോള്‍ സൂചിപ്പിച്ച സ്ഥലങ്ങളില്‍ 28 ദിവസത്തെ പ്ലാനിന് 79 രൂപ നല്‍കണം. ഉടന്‍ തന്നെ പ്രീപെയ്ഡ് പ്ലാനുകളിലെ മാറ്റങ്ങള്‍ രാജ്യമെമ്പാടും വ്യാപിപ്പിക്കും.

Top