ഇന്ത്യ-ശ്രീലങ്ക ട്വന്റി20 അവസാന മത്സരം ഇന്ന് ; ബേസില്‍ തമ്പിയും കളിക്കാനിറങ്ങിയേക്കും

മുംബൈ: ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന് മുംബൈയില്‍ നടക്കും.

വാങ്കഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന കളിയില്‍ ബേസില്‍ തമ്പിയുമുണ്ടാകാന്‍ സാധ്യത.

ജയ്‌ദേവ് ഉനദ്കട്ടിന് പകരമായിരിക്കും ബേസില്‍ ടീമിലെത്തുക.

ഇന്‍ഡോറിലെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ബേസില്‍ കളിക്കാനിറങ്ങിയേക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും കോച്ച് രവിശാസ്ത്രിയുടെ അന്തിമതീരുമാനത്തെ തുടര്‍ന്ന് ബേസിലിനെ ഇറക്കിയിരുന്നില്ല.

എന്നാല്‍, പുതിയ പേസ് നിരയെ വാര്‍ത്തെടുക്കുന്നതിനായി ടീമിലെ പേസര്‍മാര്‍ക്ക് മാറിമാറി അവസരം നല്‍കണമെന്നാണ് ബിസിസിഐ നിര്‍ദ്ദേശം.

Top