“ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്ക്”:സുപ്രീംകോടതി

നങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ തങ്ങൾക്ക് ഇടപെടേണ്ടി വരുമെന്ന് വാട്സ്ആപ്പിനോടും ഫേസ്ബുക്കിനോടും സുപ്രീംകോടതി. വാട്സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളിൽ വാട്സ്ആപ്പിനും ഫേസ്ബുക്കിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടീസയച്ചു.

“നിങ്ങളൊരു ട്രില്യൺ ഡോളർ കമ്പനിയാകാം. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്.”- സുപ്രീംകോടതി പറഞ്ഞു.”ജനങ്ങൾക്ക് തങ്ങളുടെ സ്വകാര്യതാ നഷ്ടത്തെക്കുറിച്ച് ആശങ്കയുണ്ട്.”- ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു. “തങ്ങൾ ആർക്കെങ്കിലും സന്ദേശം അയച്ചാൽ എല്ലാം ഫേസ്‍ബുക്കിന് കൈമാറുമെന്ന് ജനങ്ങൾ ഭയക്കുന്നു”.

എന്നാൽ ഇത്തരം ഭയങ്ങൾ യാഥാർഥ്യങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നു ഫേസ്ബുക്കിനും വാട്സ്ആപ്പിനും വേണ്ടി ഹാജരായ കപിൽ സിബൽ, അരവിന്ദ് ദാടർ എന്നിവർ കോടതിയിൽ പറഞ്ഞു. വാട്സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളിൽ സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.

Top