മലയാള സിനിമയുടെ തിലകസൂര്യൻ വിടവാങ്ങിയിട്ട് ഇന്ന് എട്ട് വർഷം

ലയാള സിനിമയുടെ അതുല്യ കലാകാരൻ തിലകൻ മണ്മറഞ്ഞിട്ട് ഇന്ന് എട്ട് വർഷം തികയുന്നു. അഭിനയകല ആത്മാവിൽ കൊണ്ട് നടന്ന തിലകൻ അർപ്പണബോധവും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ലോക നിലവാരത്തിലേക്ക് ഉയർന്ന നടനാണ്.

കിരീടത്തിലെ അച്യുതനും,ഉസ്താദ് ഹോട്ടലിലെ കരീമിക്കയും, ഇന്ത്യൻ റുപ്പിയിലേ അച്യുത മേനോനും, വീണ്ടും ചില വീട്ടു
കാര്യങ്ങളിലെ കൊച്ചു തോമയും, കുട്ടേട്ടനിലെ തോമസ് ചാക്കോയുമെല്ലാം അദ്ദേഹത്തിന്റെ വിസ്മയ പ്രകടനങ്ങളിലെ ചിലത് മാത്രം.

ഘനഗംഭീരമായ ശബ്ദം, അടിമുടി പൗരുഷം നിറഞ്ഞ ശരീരഭാഷ, പെരുവിരൽ മുതൽ ഉച്ചി വരെ അഭിനയത്തിലലിഞ്ഞു നിൽക്കുന്ന തിലകൻ ഒരു അസാധാരണ കാഴ്ചയാണ്. അഭിനയ മികവിൽ ലോകനിലവാരത്തിലുള്ള നടനായിരുന്നു തിലകൻ. കഥാപാത്രം ചെറുതോ വലുതോ ആകട്ടെ അവയെല്ലാം അനശ്വരമാക്കി അദ്ദേഹം. അതുല്യ പ്രതിഭയുടെ ഓർമകൾക്ക് മുൻപിൽ സാഷ്ടാംഗ പ്രണാമം.

Top