തെരുവ്‌നായ വിഷയത്തില്‍ സര്‍ക്കാറിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല; മന്ത്രി എം.ബി രാജേഷ്.

തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മന്ത്രി എം.ബി രാജേഷ്. തെരുവുനായുടെ വന്ധ്യംകരണത്തിന് തടസമായി നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ചട്ടങ്ങളാണ്. തെരുവുനായ്ക്കളെ പിടിക്കാന്‍ നിലവിലെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നായ്ക്കളെ നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ചട്ടങ്ങള്‍ മാറ്റാതെ ഫലപ്രദമായി തെരുവ് നായ വന്ധ്യകരണം നടക്കില്ല. കേന്ദ്ര ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.

ഈ വസ്തുത കണ്ണ് തുറന്നു കാണാനും ജനങ്ങളോട് പറയാനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്.2001ലെ കേന്ദ്ര സര്‍ക്കാര്‍ ചട്ടം തന്നെ വന്ധ്യംകരണത്തെ ദുഷ്‌കരമാക്കുന്നതാണ്. 2023ലെ പുതുക്കിയ ചട്ടം ഇക്കാര്യം അസാധ്യമാക്കി മാറ്റിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തെരുവുനായ്‌ക്കെതിരായ വാക്‌സിനേഷന്‍ വളരെ പെട്ടെന്ന് നടത്താന്‍ സാധിക്കും. ഒരു നായയെ വന്ധ്യംകരിച്ചാല്‍ നാലു ദിവസം ശ്രുശൂഷിക്കണം. വളര്‍ത്തുനായുടെ വാക്‌സിനേഷന്റെ കാര്യത്തില്‍ മുന്നോട്ടു പോകാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Top