ഉച്ചയ്ക്കു ശേഷം പമ്പയില്‍നിന്ന് ശബരിമല കയറാന്‍ അനുവദിക്കില്ല

തിരുവനന്തപുരം: കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്കു ശേഷം പമ്പയില്‍നിന്ന് ശബരിമല കയറാന്‍ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി.

വൈകുന്നേരം ആറിനു മുന്‍പായി ഭക്തര്‍ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ശാസ്ത്രീയ കാലാവസ്ഥാ പ്രവചന മാതൃകകള്‍ ഉച്ചയ്ക്ക് ശേഷം പമ്പാ, ശബരിമല മേഖലകളില്‍ ശക്തമായ മഴയുടെ സാധ്യത സൂചിപ്പിക്കുന്ന സാഹചര്യത്തിലാണ് നിർദേശം.

Top