‘എസ്ടിആര്‍ 48’ ലെ രംഗങ്ങളാണോയെന്ന് സൂചന; ടീസര്‍ വീഡിയോ പങ്കുവച്ച് ചിമ്പു

രാധകരും സിനിമ ആസ്വാദകരും ഒരേ പോലെ കാത്തിരിക്കുന്ന ഒരു വലിയ സിനിമയാണ് ‘എസ്ടിആര്‍ 48’. ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദേസിംഗ് പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. ചിമ്പുവിന്റെ കഴിഞ്ഞ പിറന്നാളിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതോടെ വന്‍ പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്.

ഇന്നലെ ചിമ്പു തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച ഒരു ടീസര്‍ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ച. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ‘എസ്ടിആര്‍ 48’ ലെ രംഗങ്ങള്‍ ആണോയെന്ന് സംശയത്തിലാണ് ആരാധകര്‍. വീഡിയോയില്‍ ചിമ്പു പട നയിക്കുന്ന യോദ്ധാവായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. വേറെ വിവരങ്ങളൊന്നും വീഡിയോയില്‍ ഇല്ല. വര്‍ക്ക്ഔട്ട്, മറ്റ് പല പരിശീലനങ്ങള്‍ ‘എസ്ടിആര്‍ 48’ന് വേണ്ടി ചിമ്പു ചെയ്യുന്നുണ്ടായിരുന്നു.

കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കമലഹാസനും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. 100 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് സൂചനകള്‍. ചിത്രത്തില്‍ മൃണാള്‍ താക്കൂര്‍ നായികയാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകള്‍ ഉണ്ട്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Top