ബ്രസീല്‍ ടീമിനുനേരെ ചീമുട്ടയേറ് നടത്തിയതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

ഷ്യന്‍ ലോകകപ്പില്‍ തോറ്റു പുറത്തായ ബ്രസീല്‍ ടീമിനു നേരെ ആരാധകര്‍ ചീമുട്ടയേറ് നടത്തിയതായി വ്യാജപ്രചാരണം. ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീല്‍ ടീം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സഞ്ചരിച്ച ബസിനുനേരെ ആരാധകര്‍ ചീമുട്ടയേറു നടത്തിയെന്ന വ്യാജ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍, ബ്രസീല്‍ ടീമിനു നേരെ ചീമുട്ടയേറ് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലേതാണ്.

അതാകട്ടെ, ബ്രസീലില്‍ത്തന്നെ മുന്‍പ് നടന്ന ഏതോ അഴിമതിക്കേസിലെ ആളുകളെ കൊണ്ടുപോകുന്ന ബസ്സിനു നേരെ നടന്ന ചീമുട്ടയേറാണ്. ഈ വ്യാജപ്രചരണം ഏറ്റെടുത്ത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു.

എന്തായാലും നാട്ടില്‍ തിരിച്ചെത്തിയ ബ്രസീല്‍ ടീമംഗങ്ങളെ ആരാധകര്‍ ആവേശത്തോടെയാണ് വരവേറ്റത്. അതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലാണ്.

Top