കായംകുളത്ത് പോസ്റ്റൽ വോട്ടുകാർക്ക് പെൻഷനും നൽകിയെന്ന് ആരോപണം

ആലപ്പുഴ: എൽ ഡി എഫിനായി വോട്ട് ക്യാൻവാസ് ചെയ്യുന്നതായി പരാതി. കായംകുളത്ത് 80 വയസ് കഴിഞ്ഞവരെ വോട്ട് ചെയ്യിക്കാൻ എത്തിയതിനൊപ്പം പെൻഷനും നൽകിയെന്നാണ് ആരോപണം.

കായംകുളം മണ്ഡലത്തിലെ 77 ആം നമ്പർ ബൂത്തിലെ വോട്ടർക്കാണ് വോട്ട് ചെയ്യിക്കാൻ എത്തിയതിനൊപ്പം പെൻഷനും നൽകിയത്. ഇതു സംബന്ധിച്ച് യു ഡി എഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി  ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.

Top