ഈ വർഷം 15 കാര്‍ മോഡലുകളെ ഇന്ത്യയില്‍ അവതിരിപ്പിക്കാന്‍ ഒരുങ്ങി മെഴ്‌സിഡസ് ബെന്‍സ്

മെഴ്‌സിഡസ് ബെന്‍സ് 2021 ല്‍ 15 കാര്‍ മോഡലുകളെ ഇന്ത്യയില്‍ അവതിരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.എ-ക്ലാസ് ലിമോസിന്‍, പുതിയ ജിഎല്‍എ എന്നിവയില്‍ ആരംഭിച്ച് 2021 ന്റെ രണ്ടാം പാദം മുതല്‍ കൂടുതല്‍ മോഡലുകള്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സി-ക്ലാസ് , ഇ-ക്ലാസ് സെഡാനുകളും ജിഎല്‍സി എസ്യുവിയുമാണ് മെഴ്സിഡീസിന്റെ കഴിഞ്ഞ വര്‍ഷത്തെ വാഹന വില്പനയില്‍ ചുക്കാന്‍ പിടിച്ചത്.

എതിരാളികളില്‍ പ്രധാനിയായ ബിഎംഡബ്‌ള്യു ഇന്ത്യയ്ക്ക് കഴിഞ്ഞ വര്‍ഷം 6,092 കാറുകളെ വില്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ.2020-ല്‍ വെറും 7,893 കാറുകള്‍ മാത്രമാണ് മെഴ്സിഡീസിന് ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിച്ചത്. എന്നാല്‍, 2019-ല്‍ 13,786 യൂണിറ്റ് കാറുകള്‍ ആണ് വിറ്റിരുന്നത്. അതായത് 42.7 ശതമാനം വില്പന കുറഞ്ഞു. കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക് ഡൗണ്‍ കാരണമാണ് വില്‍പ്പന കുറഞ്ഞതെന്നാണ് സൂചന.

Top