അവരൊന്നിച്ചുണ്ടാകുന്നത് സന്തോഷകരമാണ്; മകളുടെ വിവാഹ തിയ്യതി പുറത്തുവിട്ട് ആമീര്‍ ഖാന്‍

ണ്ടു ദിവസങ്ങളായ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ആമീര്‍ ഖാന്‍. ഒരു ഇടവേളക്ക് ശേഷം ആമീറിന്റെ വാര്‍ത്തകള്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആകാംഷയാണ്. ആമീര്‍ ഖാന്റെ മകളുടെ വിവാഹ തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് താരം. സാമുഹ്യമാധ്യമങ്ങളിലെ നിറസാന്നിദ്ധ്യമാണ് ആമിറിന്റെ മകള്‍ ഇറാ ഖാന്‍. ഇറാ ഖാനും കാമുകന്‍ നുപുറുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ആമിര്‍ ഖാന്‍ തന്നെയാണ് മകളുടെ വിവാഹം എന്നായിരിക്കും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

വിവാഹം ജനുവരി മൂന്നിനായിരിക്കും നടക്കുകയെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ വ്യക്തമാക്കി. വരന്‍ അവള്‍ തെരഞ്ഞെടുത്ത ആളാണ്. ഫിസിക്കല്‍ ട്രെയിനറാണ് അവന്‍. ഇമോഷണലിയും അവളെ പിന്തുണക്കുന്ന ആളാണ്. വിഷാദത്തിനെതിരെ പൊരുതുമ്പോള്‍ അവള്‍ക്കൊപ്പം അവനുണ്ടായിരുന്നു. അവനെ അവള്‍ തെരഞ്ഞെടുത്തതില്‍ എന്തായാലും താന്‍ സന്തോഷവാനാണ്. അവരൊന്നിച്ചുണ്ടാകുന്നത് സന്തോഷകരമാണ് എന്നും ബോളിവുഡ് താരം ആമിര്‍ ഖാന്‍ വ്യക്തമാക്കി.

ആമിര്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിതാരെ സമീന്‍ പാര്‍ എന്ന ചിത്രമാണ് ഇനി നായകനാകുകയെന്ന് ആമിര്‍ ഖാന്‍ വ്യക്തമാക്കി. എല്ലാവരെയും കരയിപ്പിക്കുകയും ചിരിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രമായിരിക്കും സിതാരെ സമീന്‍ പാര്‍ എന്നും നടന്‍ ആമിര്‍ ഖാന്‍ വ്യക്തമാക്കി. 2007 ല്‍ റിലീസായ താരെ സമീന്‍ പാറിന്റെ രണ്ടാം ഭാഗമായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ട്.

Top