കുമ്മനത്തിന് ഗവര്‍ണര്‍ പദവി നല്‍കിയത് വളരെ നല്ല തീരുമാനമാണെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഗവര്‍ണര്‍ പദവി നല്‍കിയത് വളരെ നല്ല തീരുമാനമാണെന്ന് കുമ്മനത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ച സ്ഥാനമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹത്തെ പോലെ നിഷ്‌കളങ്കരായവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമല്ലെന്നും കുമ്മനത്തിന്റെ സ്ഥാനലബ്ധി കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്നും വെള്ളാപ്പളളി പറഞ്ഞു.

Top