സമസ്തയുടെ തണലിൽ വളർന്ന് സമസ്തയെ അനുസരിക്കാത്ത സംവിധാനങ്ങളുമായി ഒരു ബന്ധവുമില്ല; ജിഫ്രി തങ്ങൾ

മലപ്പുറം: സി ഐ സി സംവിധാനത്തിനെതിരെയും ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ച് മലപ്പുറത്ത്‌ സമസ്തയുടെ വിശദീകരണ യോഗം. സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിന് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയെ താറടിച്ചു കാണിക്കാണ് ചിലരുടെ നീക്കം. സമസ്തയുടെ തണലിൽ വളർന്ന വിദ്യാഭ്യാസ സംവിധാനങ്ങൾ സമസ്തയെ അനുസരിക്കണം. അല്ലാത്തവരുമായി ഒരു ബന്ധവുമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

വിവാഹം കഴിച്ചതിന്റെ പേരിൽ സി ഐ സിയിൽ പഠിക്കുന്ന വിദ്യാർഥിനികളെ പുറത്താക്കരുതെന്നാണ് സമസ്തയുടെ നിലപാടെന്നും ഹക്കീം ഫൈസിയെ പുറത്താക്കിയത് തുടർച്ചയായി സമസ്തക്കെതിരെ പ്രവർത്തിച്ചതു കൊണ്ടാണെന്നും വിദ്യാഭ്യാസ ബോർഡ് അധ്യക്ഷൻ എം ടി അബ്ദുള്ള മുസ്ലിയാർ വിശദീകരിച്ചു. മുശാവറ അംഗങ്ങൾക്കൊപ്പം സമസ്തയുടെ പോഷകസംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

Top