‘കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരി’ പദ്ധതിയിലൂടെ 100 സൗജന്യ ഓട്ടോകള്‍ വിതരണം ചെയ്യാന്‍ തീരുമാനം

തിരുവനന്തപുരം നഗരസഭയിലെ ‘കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരി’ പദ്ധതിയിലൂടെ 100 സൗജന്യ ഓട്ടോകള്‍ വിതരണം ചെയ്യാന്‍ തീരുമാനം. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡാണ് ഈ ഓട്ടോറിക്ഷകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.

ആധുനിക വ്യവസായങ്ങളുടെ കാര്യത്തില്‍ വലിയ നേട്ടം കൈവരിക്കുന്ന കേരളം ഇ വി മേഖലയിലും കുതിപ്പ് കൈവരിക്കുമെന്നുറപ്പാണെന്ന് മന്ത്രി പറഞ്ഞു. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനായാണ് ഇലക്ട്രിക് ഓട്ടോകള്‍ വിതരണം ചെയ്യുന്നത്. തിരുവനന്തപുരം നഗരസഭ ജനക്ഷേമത്തിനായി മുന്നോട്ടുവച്ച അനവധി പദ്ധതികളിലൊന്നാണ് ഇലക്ട്രിക് ഓട്ടോ വിതരണം.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യുന്ന ഓട്ടോകളുടെ ആദ്യത്തെ പത്തെണ്ണത്തിന്റെ വിതരണോദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വഹിച്ചു.കേരളത്തില്‍ സമീപകാലത്തായി വലിയ കുതിപ്പാണ് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു.

Top