മലയാളത്തിന്റെ ഹാസ്യ നടൻ അടൂര്‍ ഭാസി ഓര്‍മയായിട്ട് 31 വര്‍ഷം

ലയാളിയുടെ പ്രിയപ്പെട്ട ഹാസ്യനടന്‍ അടൂര്‍ഭാസിയുടെ ഓര്‍മദിനമാണിന്ന്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഭാസിയെന്ന അതുല്യകലാകാരന്‍ കടന്നുപോയിട്ട് 31 വര്‍ഷം. മലയാള സിനിമയിലെ ഹാസ്യ രംഗങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടനാണ് അടൂര്‍ ഭാസി എന്ന കെ. ഭാസ്‌ക്കരന്‍ നായര്‍.

പ്രശസ്ത ഹാസ്യ സാഹിത്യകാരന്‍ ഇ.വി. കൃഷ്ണപ്പിള്ളയുടേയും കെ. മഹേശ്വരി അമ്മയുടേയും മകന്‍. തനി മധ്യതിരുവിതാംകൂര്‍ ഭാഷ ഉപയോഗിച്ച് ഹാസ്യം ചമച്ച നടന്‍. കേവലം ഹാസ്യനടനല്ല, ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനയ പ്രതിഭയായിരുന്നു അടൂര്‍ ഭാസി.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ഗായകനും സംവിധായകനുമായിരുന്നു അടൂര്‍ ഭാസി. തിരമാലയാണ് ആദ്യ സിനിമ. മുടിയനായ പുത്രന്‍ എന്ന ചിത്രത്തിലൂടെ ഭാസി സിനിമയില്‍ ചുവടുറപ്പിച്ചു. പിന്നീട് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, ചട്ടക്കാരി, ലങ്കാദഹനം, നഗരമേ നന്ദി, ഉത്തരായനം, സ്ഥാനാര്‍ത്ഥി സാറാമ്മ തുടങ്ങി എഴുന്നൂറോളം ചിത്രങ്ങളിലൂടെ അടൂര്‍ ഭാസി മലയാള സിനിമയിലെ നിറസാന്നിധ്യമായി.

Top