സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ല; ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ.സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് മുന്‍ ഡിജിപിയും ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംഘടനാ തലത്തില്‍ സമൂലമായ മാറ്റമുണ്ടാവണം. താഴെ തട്ടുമുതലുള്ള സംഘടനാ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കണമെന്നും അവിടെ നിന്ന് മുതല്‍ മാറ്റമുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രശ്‌നം ഉണ്ടെങ്കിലും അത് പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് അതീതമാവരുതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊടകര കുഴല്‍പണ കേസ്, മറ്റ് സാമ്പത്തിക ആരോപണങ്ങള്‍ എന്നിവയെല്ലാം ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടാമതൊരു റിപ്പോര്‍ട്ട് കൂടെ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജേക്കബ് തോമസിന് പുറമെ സി.വി. ആനന്ദബോസും പാര്‍ട്ടി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Top