ഐ ടി കമ്പനിയായ ഇന്‍ഫോസിസ് ഓഹരി ഉടമകള്‍ക്ക് ബോണസ് നല്‍കുന്നു

ബംഗളൂരു: രാജ്യത്തെ രണ്ടാമത്തെ ഐ ടി കമ്പനിയായ ഇന്‍ഫോസിസ് ഓഹരി ഉടമകള്‍ക്ക് ബോണസ് നല്‍കുന്നു. 1:1 അനുപാത്തതിലാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. ഇതനുസരിച്ച് കൈയിലുള്ള ഓരോ ഓഹരിക്കും ഒന്നു വീതം ഓഹരി ബോണസ്സായി ലഭിക്കും. 2018 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസക്കാലയളവില്‍ കമ്പനി 3,612 രൂപ അറ്റാദായം നേടി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ നേടിയ 3483 കോടിയേക്കാള്‍ 3. 7 ശതമാനം വര്‍ധന.

വരുമാനം 12 ശതമാനം ഉയര്‍ന്ന് 19,128 കോടി രൂപയിലെത്തി. വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ സൂചനയാണ് ഇതെന്ന് ഇന്‍ഫോസിസ് മാനേജിങ്ങ് ഡയറക്ടറും സി ഇ ഒയുമായ സലില്‍ പരേഖ് പറഞ്ഞു.ഈ സാമ്പത്തിക വര്‍ഷത്തെ വരുമാനവളര്‍ച്ചാ അനുമാനം 68 ശതമാനമായി കമ്പനി നിലനിര്‍ത്തി. ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ തോത് 23 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

Top