കമ്പനികൾക്ക് നഷ്ടം ; ഐ.ടി. മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ വീണ്ടും

തിരുവനന്തപുരം: ഐ.ടി. കമ്പനികളില്‍ നിന്നും വീണ്ടും കൂട്ടൽ പിരിച്ചുവിടല്‍ ആരംഭിക്കുന്നു.

സംസ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ ആയിരത്തോളം പേര്‍ പിരിച്ചുവിടലിനോ നിര്‍ബന്ധിത രാജിക്കോ വിധേയരായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.

ഒഴിവാക്കുന്ന ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വന്‍കിട കമ്പനികള്‍ പുറത്തുവിടാറുണ്ട്. എന്നാല്‍, മറ്റുള്ളവര്‍ പല പേരുകളിലായി ജീവനക്കാരെ പുറന്തള്ളുകയാണ്.

2002, 2009, 2016 വര്‍ഷങ്ങള്‍ക്കുശേഷം ഐ.ടി. മേഖലയില്‍ ഇക്കൊല്ലമാണ് കൂട്ടപ്പിരിച്ചുവിടലുകള്‍ ഉണ്ടാകുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

ഉയര്‍ന്നശമ്പളം വാങ്ങുന്ന മുതിര്‍ന്ന ജീവനക്കാരെയാണ് കൂടുതലായും പിരിച്ചുവിടുന്നത്.

താഴേത്തട്ടിലുള്ള കമ്പനികള്‍ പ്രോജക്ടുകള്‍ നല്‍കാതെയും മറ്റുമാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. എതിര്‍ക്കുന്നവരുടെ ലോഗിന്‍ ആക്‌സസുകള്‍ ഒഴിവാക്കും.

പിന്നീട് നിരന്തര സമ്മര്‍ദത്തിലാക്കി രാജിയിലേക്കു നയിക്കും – അടുത്തിടെ ഒരു കമ്പനിയില്‍നിന്ന് പുറത്തുപോകേണ്ടിവന്ന ജീവനക്കാരന്‍ പറഞ്ഞു.

പ്രോജക്ടുകള്‍ നഷ്ടപ്പെടുന്നതാണ് ചില കമ്പനികളെങ്കിലും ജീവനക്കാരെ ഒഴിവാക്കാനുള്ള മുഖ്യകാരണം.

ഇത്തരത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഒരു കമ്പനിയില്‍നിന്ന് അടുത്തിടെ കൂട്ടപ്പിരിച്ചുവിടലുണ്ടായി. കാരണമെന്തെന്ന് ജീവനക്കാര്‍ക്ക് വ്യക്തതയുള്ളതിനാല്‍ പലരും പ്രതിഷേധിക്കാന്‍പോലും നിന്നില്ല.

ഇന്‍ഫോപാര്‍ക്കില്‍ത്തന്നെയുള്ള മറ്റൊരു വന്‍കിട കമ്പനിയിലും പിരിച്ചുവിടലുണ്ടായി.

10,000 പേരെ കമ്പനി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ നൂറിലധികംപേര്‍ക്ക് ജോലിപോയത്. ഇവരില്‍നിന്നൊക്കെ നിര്‍ബന്ധിത രാജി എഴുതിവാങ്ങുകയായിരുന്നു.

തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലും ഒട്ടേറെ കമ്പനികളില്‍നിന്ന് ചെറിയ തോതില്‍ പിരിച്ചുവിടലുണ്ടായി. വന്‍ലാഭത്തിലുള്ള കമ്പനികള്‍തന്നെ ലാഭംകൂട്ടാന്‍ കൂടിയ ശമ്പളം വാങ്ങുന്നവരെ പിരിച്ചുവിടുകയാണെന്നാണ്

Top