‘ഡബ്ല്യുസിസി’യില്‍ അംഗമാകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് നടി ഐശ്വര്യ ലക്ഷ്മി

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ അംഗമാകാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് അറിയിച്ച് നടി ഐശ്വര്യലക്ഷ്മി. വ്യക്തിപരമായി താല്‍പര്യമില്ലാത്തതിനാലാണ് താന്‍ ആ സംഘടനയില്‍ അംഗമാകാത്തതെന്ന് ഐശ്വര്യ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു ഐശ്വര്യ.

തന്റെ സിനിമകള്‍ വിജയിക്കാന്‍ കാരണം സംവിധായകരാണെന്നും അവരുടെയൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയത് കൊണ്ടാണ് തനിക്ക് നടിയെന്ന നിലയില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടാനായതെന്നും ഐശ്വര്യ പറയുന്നു. ‘വിജയ് സൂപ്പറും പൗര്‍ണമിയും’ ഉള്‍പ്പെടെയുള്ള സിനിമകള്‍ വിജയിച്ചതോടെ ഒരു പരീക്ഷണ സിനിമയുടെ ഭാഗമാകാനുള്ള ധൈര്യം ലഭിച്ചെന്നും ഐശ്വര്യ പറയുന്നു.

Top