കൂടുതല്‍ സുന്ദരിയാകുന്നതെങ്ങനെ? കൂട്ടുകാരിയുടെ ചോദ്യത്തിന് ഐശ്വര്യയുടെ മറുപടി

ലോക സുന്ദരി ഐശ്വര്യ റായിയോട് പാരീസിലെ മോഡലായ ഇവാ ലോന്‍ഗോറി ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഐശ്വര്യയുടെ അടുത്ത സുഹൃത്താണ് മോഡലായ ഇവ ലോന്‍ഗോറിയ. പാരീസ് ഫാഷന്‍ വീക്കിനായി ഫ്രാന്‍സിലെത്തിയപ്പോഴാണ് ഐശ്വര്യ തന്റെ സുഹൃത്തിനെ കാണുന്നത്. ഇവായുമായുളള കൂടിക്കാഴ്ചയുടെ വീഡിയോ ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

എങ്ങനെയാണ് നീ കൂടുതല്‍ കൂടുതല്‍ സുന്ദരിയാകുന്നത്? എന്ന കൂട്ടുകാരിയുടെ ചോദ്യത്തിന് ആരാണ് പറയുന്നതെന്നു നോക്കൂ എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. കൂട്ടുകാര്‍ വീണ്ടും ഒത്തുചേര്‍ന്നപ്പോള്‍, ഇവാ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യ വീഡിയോ പങ്കിട്ടിരിക്കുന്നും. എന്നെന്നും പ്രിയപ്പെട്ടവള്‍ എന്നാണ് ഐശ്വര്യ കൂട്ടുകാരിയെ വിശേഷിപ്പിക്കുന്നത്.

രാജ്കുമാര്‍ റാവുവും അനില്‍ കപൂറും അഭിനയിച്ച ‘ഫാനി ഖാന്‍’ ആയിരുന്നു ഐശ്വര്യയുടെ അവസാനചിത്രം. മണിരത്‌നത്തിന്റെ ‘പൊന്നിയില്‍ സെല്‍വന്‍’ എന്ന ചിത്രത്തിലാണ് ഐശ്വര്യ അടുത്തതായി അഭിനയിക്കുന്നത്. ‘ഇരുവറി’നു ശേഷം വീണ്ടും മറ്റൊരു മണിരത്‌നം ചിത്രത്തില്‍ ഇരട്ട വേഷത്തിലെത്തുകയാണ് ഐശ്വര്യാ റായ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Top