പുതിയ ഇസൂസു MUX ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തി

പുതിയ ഇസൂസു MUX ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 26.26 ലക്ഷം രൂപ വിലയിലാണ് ഇസൂസു പുറത്തിറങ്ങിയിരിക്കുന്നത്. പുറംമോടിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് MUX നെ ഇസൂസുവിന്റെ വരവ്. രണ്ടു വകഭേദങ്ങള്‍ മാത്രമാണ് MUX ഫെയ്‌സ്‌ലിഫ്റ്റിന് നല്‍കിയിട്ടുള്ളത്. എസ്‌യുവിയുടെ 4X2 വകഭേദം 26.26 ലക്ഷം രൂപയ്ക്ക് അണിനിരക്കുമ്പോള്‍, 28.22 ലക്ഷം രൂപയാണ് 4X4 വകഭേദത്തിന് വില.

പരിഷ്‌കരിച്ച ഗ്രില്ലാണ് എസ്‌യുവിയുടെ ഡിസൈന്‍ പരിഷ്‌കാരങ്ങളില്‍ മുഖ്യമായി എടുത്തുപറയേണ്ടത്. ഇരട്ട അറകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുടെ പിന്തുണയുണ്ട്. വശങ്ങളില്‍ ഡയമണ്ട് കട്ട് ശൈലിയുള്ള 18 ഇഞ്ച് അലോയ് വീലുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ പിന്നില്‍ പോകില്ല. ഉള്ളില്‍ കറുപ്പാണ് നിറം; ഡാഷ്‌ബോര്‍ഡിന് പിയാനൊ ബ്ലാക്കും.

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, തുകല്‍ സീറ്റുകള്‍ എന്നിങ്ങനെയാണ് ഇസൂസു MUX ന്റെ വിശേഷങ്ങല്‍. ആറു എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് അസിസ്റ്റ് കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി എസ്‌യുവിയില്‍ ഒരുങ്ങുന്നു.

MUX ഫെയ്‌സ്‌ലിഫ്റ്റിലുള്ള 3.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 174 bhp കരുത്തും 380 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. MUX ന്റെ 4X4 മോഡലില്‍ പ്രത്യേക ടെറെയ്ന്‍ കമ്മാന്‍ഡ് കണ്‍ട്രോളും ഒരുങ്ങുന്നുണ്ട്.

Top