ഡി മാക്‌സ് വി ക്രോസ് വിപണിയിലെത്തി; വില 19.99 ലക്ഷം

സൂസു മോട്ടോര്‍ ഇന്ത്യയുടെ പിക് അപ് ട്രക്ക് ഡി മാക്‌സ് വി ക്രോസ് വിപണിയിലെത്തി. ഡീസല്‍ എന്‍ജിന്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ സഹിതമാണ് പുതിയ ട്രക്ക് എത്തുന്നത്. 19.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി ഷോറൂം വില. 2.5 ലീറ്റര്‍ എന്‍ജിനും ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായെത്തിയ പഴയ പതിപ്പിനെ അപേക്ഷിച്ച് മൂന്നു ലക്ഷത്തോളം രൂപ അധികമാണിത്.

പുത്തന്‍ എന്‍ജിനും ട്രാന്‍സ്മിഷനും പുറമെ സെഡ് പ്രസ്റ്റീജില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും ഇസൂസു ഏര്‍പ്പെടുത്തിയിട്ടുണ്ട്; ആറ് എയര്‍ബാഗും ബ്രേക്ക് ഓവര്‍റൈഡ് സംവിധാനവും സഹിതമാണ് ഡി മാക്‌സ് വി ക്രോസിന്റെ വരവ്. അകത്തളത്തില്‍ ബ്രൗണും കറുപ്പും ചേരുന്ന ഇരട്ട വര്‍ണ സങ്കലനത്തിനൊപ്പം പെര്‍ഫൊറേറ്റഡ് ലതര്‍ അപ്‌ഹോള്‍സ്ട്രിയും ഇസൂസു ലഭ്യമാക്കുന്നു.

രണ്ടാംനിര സീറ്റില്‍ യു.എസ്.ബി ചാര്‍ജിങ് പോര്‍ട്ട്, കാബിനില്‍ പിയാനൊ ബ്ലാക്ക് അക്‌സന്റ്, യു.എസ്.ബി ഇന്‍പുട്ട്, ഡി.വി.ഡി, ഓക്‌സിലറി, ബ്ലൂടൂത്ത് കണക്ടിവിറ്റി സഹിതം ഏഴ് ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സറൗണ്ട് സ്പീക്കര്‍ എന്നിവയും ഡി മാക്‌സ് വി ക്രോസിലുണ്ട്.

ഇസൂസുവിന്റെ ഡി മാക്‌സ് വി ക്രോസിന്റെ സെഡ് പ്രസ്റ്റീജ് പതിപ്പില്‍ 1.9 ലീറ്റര്‍ ഡീസല്‍ എന്‍ജിനു കൂട്ടാവുന്നത് ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാണ്.
സെഡ് പ്രസ്റ്റീജിലെ 1.9 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 150 ബി.എച്ച്.പിയോളം കരുത്തും 350 എന്‍.എം ടോര്‍ക്കും സൃഷ്ടിക്കാനാവും. മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് നാല് (ബിഎസ്- 4) നിലവാരമാണു പുതിയ 1.9 ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ളത്. എന്നാല്‍ അടുത്ത ഏപ്രിലിനകം ഈ എന്‍ജിനെ ബിഎസ്- 6 നിലവാരത്തിലേക്ക് ഉയര്‍ത്താനാവുമെന്ന് ഇസൂസു വ്യക്തമാക്കി.

Top