ഇസുസു ബ്രാന്‍ഡിന്റെ പുതിയ ബി.എസ്6 മോഡലുകള്‍ പുറത്തിറങ്ങി

കൊച്ചി: രാജ്യത്ത് ജാപ്പനീസ് വാഹന നിര്‍മ്മാണ ബ്രാന്‍ഡായ ഇസുസുവിന്റെ പുതിയ മോഡലുകള്‍ വിപണിയിലിറക്കി. വിക്രോസ്, എം.യുഎക്‌സ് എന്നിവയുടെ പുത്തന്‍ പതിപ്പുകളാണ് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ അവതരിപ്പിച്ചത്. ബി.എസ്6 മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്നവയാണ് ഇവ. വിക്രോസിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, 2വീല്‍ ഡ്രൈവ് എന്നിവയോട് കൂടിയ പതിപ്പിന് 20.06 ലക്ഷം രൂപയും (എക്‌സ്‌ഷോറൂം ഡല്‍ഹി) 4വീല്‍ െ്രെഡവോടുകൂടിയ മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് 21.07 ലക്ഷം രൂപയുമാണ് വില.

എയറോഡൈനാമിക് സ്‌റ്റൈല്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്‌ളിയറന്‍സും വീല്‍ബെയ്‌സും, ആകര്‍ഷകമായ ഡാര്‍ക്ക് മെറ്റാലിക് ഗ്രേ ഗ്രില്‍, കോക്പിറ്റ് ശൈലിയിലുള്ള കാബിന്‍ ഡിസൈന്‍, മള്‍ട്ടിപ്പിള്‍ സ്‌റ്റോറേജ് സ്‌പേസുകള്‍, 163 പി.എസ് കരുത്തുള്ള 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, എ.ബി.എസ്., എയര്‍ബാഗുകള്‍ എന്നിങ്ങനെ ധാരാളം മികവുകള്‍ ഹൈലാന്‍ഡറിനുണ്ട്. ആകര്‍ഷകമായ ഏഴ് നിറഭേദങ്ങളില്‍ ഹൈലാന്‍ഡര്‍ ലഭിക്കും.

Top