സീറോയിലെ ഇഷക്ബാസി എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷാറൂഖ് ഖാനും സല്മാന് ഖാനുമാണ് ഗാനത്തില്‍ ചുവടുവെയ്ക്കുന്നത്. ഇര്‍ഷാദ് കാമിലിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് അജയ് അതുലാണ്. ഷുക്വിന്ദര് സിങും ദിവ്യ കുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ആനന്ദ് എല്‍ റായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കത്രീന കെയ്ഫ്, അനുഷ്ക ശര്‍മ എന്നിവരാണ് നായികമാര്‍. തിരക്കഥ ഹിമാന്‍ഷു ശര്‍മ. സല്മാന് ഖാനു പുറമെ ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നു.
ആനന്ദ് എല്‍ റായിയുടെ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും എസ്ആര്‍കെ-ഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ്സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും.