ഐആര്‍സിടിസി അഴിമതി കേസ്; ലാലു പ്രസാദ് യാദവിന് കോടതി ജാമ്യം അനുവദിച്ചു

lalu-prasad-yadav

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ഐആര്‍സിടിസി അഴിമതി കേസുമായ് ബന്ധപ്പെട്ട് കോടതി ജാമ്യം അനുവദിച്ചു. കൂടാതെ മറ്റ് പ്രതികളായ ഭാര്യ റാബറി ദേവിക്കും മകന്‍ തേജസ്വി യാദവിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി.

സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയ കേസുകളിലാണ് ലാലുവിന് ഇടക്കാല ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിന് പുറത്തിറങ്ങാനാവില്ല.

Top