Isro’s GSAT-18 launched successfully on board Ariane-5 from Kourou

GSAT- 6a

ഗയാന: ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് വന്‍ കുതിച്ചു ചാട്ടവുമായി വാര്‍ത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ്-18 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു.

ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 2.15നും 3.15നും ഇടയില്‍ ഫ്രഞ്ച് ഗയാനയിലെ കൗറോവില്‍നിന്നു യൂറോപ്യന്‍ ഉപഗ്രഹവിക്ഷേപണ വാഹിനിയായ ഏരിയാന്‍-5 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. ജിസാറ്റിന്റെ വിജയം ഐഎസ്ആര്‍ഒ ട്വിറ്ററിലുടെയാണ് അറിയിച്ചത്.

മോശം കാലാവസ്ഥ മൂലം ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം 24 മണിക്കൂര്‍ വൈകി ഇന്നു നടത്തുകയായിരുന്നു.

ഐഎസ്ആര്‍ഒയുടെ 14-ാം വാര്‍ത്തവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-18. 3,425 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-18 ന് ആറ് കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്.

കെയു ബാന്‍ഡ് ട്രാന്‍സ്‌പോണ്‍ണ്ടര്‍, സാധാരണ സി ബാന്‍ഡ് ട്രാന്‍സ്‌പോണ്ടര്‍, വിപുലീകരിച്ച സി ബാന്‍ഡ് ട്രാന്‍സ്‌പോണ്ടര്‍ എന്നിവയാണ് ജിസാറ്റ്-18 വഹിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Top