പിഎസ്എല്‍വി സി – 52 കൗണ്ട്ഡൗണ്‍ തുടങ്ങി; വിക്ഷേപണം നാളെ

ഡല്‍ഹി: ഇടവേളക്ക് ശേഷം ഐ എസ് ആര്‍ഒ യുടെ ഈ വര്‍ഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണം നാളെ. ഇതിന് മുന്നോടിയായി 25.30 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ഞായറാഴ്ച ആരംഭിച്ചു. റോക്കറ്റില്‍ ഇന്ധനം നിറക്കുന്ന പ്രകിയയും തുടങ്ങി.

ആധുനീക റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് – 4 നെയാണ് നാളെ പുലര്‍ച്ചെ 5.59 ന് വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നും പി എസ് എല്‍ വി – സി 52 റോക്കറ്റാണ് പേടകവുമായി കുതിക്കുക.

 

Top