ഐഎസ്ആര്‍ഒയില്‍ നുഴഞ്ഞു കേറി ഹാക്കര്‍മാര്‍; ചന്ദ്രയാന്‍ 2 ദൗത്യത്തിനിടെ ഹാക്കിംങ് ?

ന്ത്യയുടെ ഐഎസ്ആര്‍ഒയുടെ കമ്പ്യൂട്ടര്‍ ശൃംഖല ലക്ഷ്യമാക്കി നോര്‍ത്ത് കൊറിയന്‍ ഹാക്കര്‍മാര്‍ പണിനടത്തിയത് ചന്ദ്രയാന്‍ 2 ദൗത്യത്തിന് ഇടെയെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ ശ്രമിക്കവെയാണ് ഹാക്കിംഗ് നടന്നതെന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.

ഹാക്കര്‍മാര്‍ അയച്ച സാധാരണ ഫിഷിംഗ് ഇമെയില്‍ ബഹിരാകാശ കേന്ദ്രത്തിലെ ജീവനക്കാരില്‍ ആരോ തുറന്നതാണ് പ്രശ്‌നമായതെന്ന് കരുതുന്നു. ഇമെയില്‍ ഉപയോക്താക്കളുടെ ഇന്‍ബോക്‌സിലേക്ക് ഇത്തരം നിരവധി ഇമെയിലുകള്‍ എത്താറുമുണ്ട്. ഈ ഇമെയില്‍ രാജ്യത്തിന്റെ ബഹിരാകാശ കേന്ദ്രത്തിന്റെ ശൃംഖലയിലേക്ക് മാല്‍വെയര്‍ കടത്തിവിടുകയായിരുന്നു.

ഒരു സാധാരണ ഫിഷിംഗ് ഇമെയിലാണ് നിരീക്ഷണമില്ലാതെ ഏതോ ഒരാള്‍ തുറന്നത്. ലിങ്കുകളില്‍ ക്ലിക് ചെയ്യുക കൂടി ചെയ്തതോടെ മാല്‍വെയര്‍ പണിനടത്തി, സൈബര്‍ സുരക്ഷാ വിദഗ്ധര്‍ വ്യക്തമാക്കി. എന്നാല്‍ ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നത് പരാജയപ്പെടാന്‍ സൈബര്‍ അക്രമണം കാരണമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

സൈബര്‍ ഹാക്കിംഗ് ഗ്രൂപ്പായ ലാസാറസ് ലക്ഷ്യമിട്ട അഞ്ച് സര്‍ക്കാര്‍ ഏജന്‍സികളില്‍ ഒന്നായിരുന്നു ഐഎസ്ആര്‍ഒ.

Top