ഐഎസ്ആര്‍ഒ ചാരക്കേസ്; വി.കെ മെയ്‌നി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസില്‍ വി.കെ മെയ്‌നി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിലെ പതിനേഴാം പ്രതിയാണ് മുന്‍ ഐബി ഉദ്യോഗസ്ഥനായ വി കെ മെയ്നി.

ഇതിനിടെ ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി കോടതി രംഗത്തെത്തിയിരുന്നു. ചാരക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും, ഗൂഢാലോചനയെന്ന സിബിഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിലപാടെടുത്തു. സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യകത്മാക്കിയത്.

 

Top