ഐഎസ്ആര്‍ഒ ചാരക്കേസ്; സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ ഹാജരാകും

kerala hc

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതികളുടെ ജാമ്യാപേക്ഷയെ പ്രതിരോധിക്കാന്‍ സിബിഐ തയ്യാറെടുക്കുന്നു. കേസില്‍ സോളിസിറ്റര്‍ ജനറലോ അഡീഷണല്‍ സോളിസിറ്റര്‍ ജനറലോ ഹൈക്കോടതിയില്‍ ഹാജരാകും. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വാദമായിരിക്കും സിബിഐ ഉന്നയിക്കുക.

ഹൈക്കോടതിയില്‍ സിബിഐക്ക് സ്ഥിരം സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഇല്ലാത്ത കാരണത്താല്‍ ചാരക്കേസ് ഗൂഢാലോചനയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതി അഭിഭാഷകരെ ഇറക്കാന്‍ സിബിഐ തീരുമാനിച്ചത്.

കേസില്‍ അടുത്ത തിങ്കളാഴ്ച സോളിസിറ്റര്‍ ജനറലോ അഡീഷണല്‍ സോളിസിറ്റര്‍ ജനറലോ ഹൈക്കോടതിയില്‍ ഹാജരാകും.

Top