ഐഎസ്ആര്‍ഒ ചാരക്കേസ്; റിപ്പോര്‍ട്ട് ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം തള്ളി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ അന്വേഷണ സമിതി റിപ്പോര്‍ട്ട് ഉടന്‍ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. ഡി കെ ജയിന്‍ സമിതിയുടെ റിപ്പോര്‍ട്ട് നാളെ പരിഗണിക്കണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.

നമ്പി നാരായണനെതിരെയുള്ള ഗൂഡാലോചന അന്വേഷിച്ച് റിട്ട. ജസ്റ്റിസ് ഡി കെ ജയിന്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതി കഴിഞ്ഞ ദിവസമാണ് മുദ്രവെച്ച കവറില്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടില്‍ ഉടന്‍ തീരുമാനം വേണമെന്നും അതിനായി കേസ് നാളെ തന്നെ കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് കോടതിയില്‍ പ്രത്യേകം ഹാജരായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

ഐഎസ്ആര്‍ഒ ചാരക്കേസ് ദേശീയ കേസാണെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. നാളെ തന്നെ ഈ കേസ് പരിഗണിക്കുന്നത് എന്തിനെന്ന് ചോദിച്ച കോടതി അടുത്ത ആഴ്ച കേസില്‍ വാദം കേള്‍ക്കാമെന്ന് അറിയിച്ചു.

Top