ഐ.എസ്.ആര്‍.ഒ ചാരക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയിലെ നാല് പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ മുഖ്യപ്രതികളായ എസ്.വിജയന്‍, തമ്പി എസ് ദുര്‍ഗ്ഗാദത്ത്, ആര്‍.ബി. ശ്രീകുമാര്‍ ,പി.എസ് ജയപ്രകാശ്, എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് കോടതി വിധി പറയുന്നത്.

കേസ് സി.ബി.ഐ കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ വാദം. എന്നാല്‍ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ ഗൂഢാലോചനയ്ക്കു പിന്നില്‍ പാക് ഐ.എസ്.ബന്ധവും സി ബി.ഐ ആരോപിച്ചിരുന്നു. ജസ്റ്റിസ് അശോക് മേനോന്‍ രാവിലെ 10.15നാണ് വിധി പറയുക.

Top